കൊച്ചി: മയക്കുമരുന്നുമായി സിനിമാ സീരിയല്‍ നടിയെ കൊച്ചിയിലെ അവരുടെ ഫ്‌ളാറ്റില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു. സിനിമാ സീരിയല്‍ നടിയായ അശ്വതി ബാബുവിനെയാണ് തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തത്. ഇവരുടെഡ്രൈവര്‍ കോട്ടയം സ്വദേശി ബിനോയ് ഏബ്രഹാമിനെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
നടിയുടെ ഫ്‌ളാറ്റില്‍ ഞായറാഴ്ച വൈകിട്ടാണ് പോലീസ് സംഘം റെയ്ഡ് നടത്തിയത്. ഇവിടെ നിന്നും എംഡിഎംഎ (മെത്തലിന്‍ ഡയോക്‌സി മെത്തഫിറ്റമിന്‍) എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. ലോകവ്യാപകമായി നിരോധിച്ചിട്ടുള്ള മയക്കുമരുന്നാണിത്. കഴിഞ്ഞ സെപ്തംബറില്‍ കൊച്ചിയില്‍ നടന്ന മയക്കുമരുന്നു വേട്ടയില്‍ 200 കോടി വില വരുന്ന 32 കിലോ എംഡിഎംഎം മയക്കു മരുന്ന് പോലീസ് കണ്ടെത്തിയിരുന്നു.
നടിയുടെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് മയക്കു മരുന്നു വില്‍പ്പന കൂടാതെ മയക്കുമരുന്നു പാര്‍ട്ടികളും നടത്തി വരുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ബാംഗ്ലൂരില്‍ നിന്നുമാണ് മയക്കുമരുന്നു ലഭിക്കുന്നതെന്ന് അശ്വതി പോലീസിനോടു പറഞ്ഞു.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon