തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ രണ്ടു ദിവസത്തേക്ക് നീട്ടിയതായി കളക്ടര്‍ ഉത്തരവിറക്കി. ചൊവ്വാഴ്ച അര്‍ദ്ധരാത്രി വരെയാണ് നീട്ടിയത്.
ജില്ലാ പൊലീസ് സൂപ്രണ്ടിന്റെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റുമാരുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
കഴിഞ്ഞദിവസങ്ങളിലൊന്നും സംഘര്‍ഷങ്ങളൊന്നും ഇല്ലാത്തതിനാലാണ് നിരോധനാജ്ഞ രണ്ടു ദിവസത്തേക്കു മാത്രമായി നീട്ടിയത്. സാധാരണ നാലു ദിസത്തേക്കായിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയാണ് നിരോധനാജ്ഞ. ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്ക് ശരണം വിളിക്കുന്നതിനൊന്നും യാതൊരു തടസ്സവും ഇല്ലെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
നിരോധന്ജ്ഞ അവസാനിപ്പിക്കണമെന്നു പറഞ്ഞ് ബിജെപിയും യുഡിഎഫും ഇപ്പോഴും സമരം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. അതേസമയം നിരോധനാജ്ഞയുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

This post have 0 komentar
EmoticonEmoticon