ads

banner

Saturday, 1 December 2018

author photo

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് വരാനാവില്ലെന്ന് പി.എന്‍.ബി വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദി. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന് അയച്ച ഇ-മെയിലിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇന്ത്യയിലേക്ക് തിരികെ വന്നാല്‍ തന്നെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുമെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ വ്യാപകമായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തില്‍ നാട്ടിലേക്ക് വന്നാല്‍ ഇവരെല്ലാം ചേര്‍ന്നെന്നെ മര്‍ദ്ദിച്ച്‌ കൊല്ലുമെന്നാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13600 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുകയാണ് മോദി. ശമ്ബളമില്ലാതെ ഇപ്പോള്‍ കഷ്ടപ്പെടുന്ന തന്റെ സ്ഥാപനത്തിലെ പഴയ തൊഴിലാളികള്‍, വാടക ലഭിക്കാതെ കഷ്ടപ്പെടുന്ന തന്റെ കടകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമകള്‍, കണ്ടുകെട്ടിയ തന്റെ സ്ഥാപനങ്ങളില്‍ സൂക്ഷിച്ചിരുന്ന ആഭരണത്തിന്റെ ഉടമകള്‍ ഇവരെയെല്ലാ ഭയപ്പെടുന്നതായാണ് നീരവ് മോദിയുടെ മറുപടി.
 

https://ift.tt/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement