ഒടിയൻ സിനിമയിൽ മഞ്ജു വാര്യർ മാണിക്യനോട് പറയുന്ന ഡയലോഗ് ആണ് കഴിഞ്ഞ ദിവസം മുതൽ ചിത്രത്തിനെതിരെ ട്രോളാൻ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നത്. എന്നാൽ അതെ ഡയലോഗ് കൊണ്ട് തിരിച്ചടിച്ചിരിക്കുകയാണ് ഒടിയൻ സിനിമയുടെ അണിയറ പ്രവർത്തകർ. "ഡീ ഗ്രേഡ് ചെയ്ത് ക്ഷീണിച്ചില്ലെ കുറച്ച് കഞ്ഞി എടുക്കട്ടെ" എന്ന മറു ട്രോളുമായി ചിത്രത്തിന്റെ കളക്ഷൻ പുറത്തു വിട്ടിരിക്കുകയാണ് ഒടിയൻ ടീം.
ആദ്യദിനം 32.99 കോടി രൂപ കളക്ഷൻ നേടിയെന്നാണ് അണിയറ പ്രവർത്തകരുടെ അവകാശവാദം. ഇതിൽ 11.48 കോടി രൂപയുടെ കളക്ഷനാണ് കേരളത്തിൽ നിന്നും ലഭിച്ചിരിക്കുന്നത്. 5 കോടി രൂപ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ലഭിച്ചപ്പോൾ ജിസിസി രാജ്യങ്ങളിലെ കളക്ഷൻ 4.73 കോടി രൂപയാണ്. അതേസമയം, 11.78 കോടി രൂപ മറ്റു രാജ്യങ്ങളിൽ നിന്നും ലഭിച്ചു.
അതേ സമയം, ഒടിയൻ ടീമിെൻറ കളക്ഷൻ റിപ്പോർട്ടുകൾ വ്യാജമാണെന്ന മറുവാദവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon