സിഡ്‌നി: പശ്ചിമ ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിക്കുന്നുവെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. അതോടൊപ്പം പൂര്‍വ ജെറുസലേമിനെ തലസ്ഥാനമാക്കണമെന്ന പാലസ്തീന്‍ ആവശ്യവും ഭാവിയില്‍ ആലോചനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തീരുമാനത്തിനെതിരെ ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി.
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൊണ്ടാണ് മോറിസണ്‍ ഇത്തരമൊരു പ്രസ്താവനയ്‌ക്കൊരുങ്ങിയതെന്ന് പ്രതിപക്ഷപ്പാര്‍ട്ടികള്‍ ആരോപിച്ചു. യഹൂദരേയും ക്രിസ്ത്യാനി സമൂഹത്തിന്റെയും വോട്ടുകള്‍ക്ക് വേണ്ടിയാണ് പരാമര്‍ശമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന വാദം.
അതേസമയം, സമാധാനം പുന:സ്ഥാപിക്കുന്നത് വരെ ഓസ്‌ട്രേലിയൻ എംബസി ടെല്‍ അവീവില്‍ തന്നെയായിരിക്കാനാണ് സാധ്യത. ഇസ്രയേല്‍-പാലസ്തീന്‍ പ്രശ്‌നം നിലവിലുള്ളതിനാല്‍ത്തന്നെ ജെറുസലേമിലേക്ക് എംബസി മാറ്റാന്‍ പലരാജ്യങ്ങളും മടിക്കുന്നുണ്ട്.
നേരത്തെ ജെറുസലേമിനെ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിക്കണമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വളരെ കുറച്ച് രാജ്യങ്ങള്‍ മാത്രമാണ് അമേരിക്കയുടെ നിലപാടിനെ പിന്തുണച്ചിരുന്നുള്ളൂ.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon