തിരുവനന്തപുരം: 'കാരണമില്ലാതെ' ബിജെപി നടത്തിയ ഹർത്താലിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ബിജെപിയെ വെട്ടിലാക്കി കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. ഹർത്താലും ബന്ദും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടിയാണെങ്കിലും ഇങ്ങനെയൊന്നും ചെയ്യുന്നത് ശരിയല്ല. ടൂറിസത്തെ മാത്രം ഹർത്താലിൽ നിന്ന് ഒഴിവാക്കുന്നതെങ്ങനെയാണെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ ദിവസം ബി.ജെ.പി നടത്തിയ സംസ്ഥാന ഹർത്താലിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് കണ്ണന്താനത്തിന്റെ പ്രതികരണം. ശബരിമല വിഷയവുമായി ബന്ധപ്പട്ട് ബി.ജെ.പി സമരം നടത്തുന്ന പന്തലിന് സമീപം വേണുഗോപാലൻ നായർ എന്നയാൾ ആത്മഹത്യ ചെയ്തതിനെ തുടർന്നായിരുന്നു ഹർത്താൽ. എന്നാൽ ഇയാൾ ബിജെപിക്കാരനോ അനുഭാവിയോ അല്ലെന്ന് പിന്നീട് തെളിഞ്ഞു. ജീവിക്കാൻ ആഗ്രഹമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യുന്നതെന്ന് അദ്ദേഹം മരണ മൊഴിയിൽ പറഞ്ഞതും പിന്നീട് പുറത്ത് വന്നിരുന്നു.

This post have 0 komentar
EmoticonEmoticon