പുതുച്ചേരി: പിതാവ് മകളെയും ഭാര്യയെയും വെട്ടിക്കൊന്ന് ആത്മഹത്യ ചെയ്തു.പുതുച്ചേരിയില്‍ പെരിയാര്‍ നഗറിലാണ് സംഭവം. അതായത്, പെരിയാര്‍ നഗര്‍ സ്വദേശിയായ ബാലകൃഷ്ണനാണ്(60) മകള്‍ ദീപയെ(23)യും ഭാര്യ വനജയെ(53)യും കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. മകള്‍ അന്യമതസ്ഥനെ വിവാഹം കഴിക്കുന്നതില്‍ എതിര്‍ത്ത പിതാവ് പിന്നീട് ദേഷ്യത്താല്‍ മകളെയും ഭാര്യയെയും ഒറ്റയടിക്ക് വെട്ടിക്കൊന്ന് സ്വയം ജീവന്‍ ഒടുക്കുകയായിരുന്നു. അതായത്, ക്രിസ്ത്യന്‍ മതവിഭാഗത്തില്‍പ്പെട്ട യുവാവുമായാണ് ദീപയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇരുവരും നേരത്തേ പ്രണയത്തിലായിരുന്നു.
എന്നാല്‍ ഇവരുടെ പ്രണയവിവരമറിഞ്ഞത് മുതല്‍ ബാലകൃഷ്ണന്‍ ബന്ധത്തെ വളരെ ശക്തമായി എതിര്‍ത്തിരുന്നു. മകളെ ബന്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാനായി രണ്ടാഴ്ച മുന്‍പ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കഴിഞ്ഞദിവസം രാത്രി മകളുടെ വിവാഹത്തെചൊല്ലി ഭാര്യയുമായും മകളുമായും ബാലകൃഷ്ണന്‍ വഴക്കിട്ടിരുന്നു. ഇതിനിടെയാണ് രണ്ടുപേരെയും കൊലപ്പെടുത്തി ഇയാള്‍ സ്വയം ജീവന്‍ നഷ്ടപ്പെടുത്തിയത്. ഭാര്യയെയും മകളെയും തലയ്ക്കടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ സ്വയം കഴുത്തറുത്ത് മരിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതിനെ തുടര്‍ന്ന് കിടപ്പുമുറിയില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു.
This post have 0 komentar
EmoticonEmoticon