മോസ്കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ വീണ്ടും വിവാഹിതനാകുന്നു. പുതിയ വിവാഹം നടത്തുന്നു എന്ന കാര്യം പുടിന്‍ കഴിഞ്ഞദിവസം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ഷിക വാര്‍ത്താ പരസ്യമായി പ്രഖ്യാപിച്ചു. അതേസമയം വിവാഹം ചെയ്യാന്‍ പോകുന്ന സ്ത്രീയാരാണെന്ന് പുടിന്‍ വ്യക്തമാക്കിയില്ല.
2013ലണ് ആദ്യ ഭാര്യ ലുഡ്മിലയെ പുടിന്‍ വിവാഹ മോചനം നടത്തുന്നത്. 1983ലാണ് ലുഡ്മിലയും പുടിനും തമ്മില്‍ പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും. വിവാഹസമയത്ത് സോവിയറ്റ് യൂണിയന്‍ ചാരസംഘടനയായ കെ.ജി.ബിയിലെ ഉദ്യോഗസ്ഥനായിരുന്നു പുടിന്‍. പിന്നീട് മുപ്പത് വര്‍ഷത്തിനു ശേഷം അവര്‍ക്കിടയില്‍ അകല്‍ച്ചയുണ്ടാവുകയും തുടര്‍ന്ന് പിരിയുകയും ചെയ്തിരുന്നു. ഇവര്‍ക്ക് കത്രീന, മറിയ എന്നീ രണ്ട് പെണ്മക്കളുമുണ്ട്. വിവാഹ മോചനശേഷം ലുഡ്മില വേറെ വിവാഹം നടത്തി.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon