വാഷിംഗ്ടണ്‍: സിറിയയില്‍ നിന്നു യുഎസ് സൈനികരെ പിന്‍വലിക്കുന്നതിനുള്ള പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ കടുത്ത പ്രതിഷേധം. സൈനിക പിന്മാറ്റത്തെ എതിര്‍ത്ത് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് രാജിവെച്ചു. മാറ്റിസിന്റെ രാജി തീരുമാനത്തെ ട്രംപ് സ്വാഗത്വം ചെയ്തു.
സിറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുന്നതിനുള്ള പദ്ധതി തയാറാക്കാന്‍ പെന്റഗണിനു വൈറ്റ്ഹൗസ് നിര്‍ദേശം നല്‍കിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് ഒരുദിവസം പിന്നിടുമ്ബോളാണ് മാറ്റിസിന്റെ രാജി. താങ്കളുടെ കാഴ്ചപ്പാടുകളുമായി യോജിച്ച് പോകാന്‍ സാധിക്കുന്ന പ്രതിരോധ സെക്രട്ടറി ഉണ്ടാകാനുള്ള അവകാശം താങ്കള്‍ക്കുണ്ട്. അതിനാല്‍ രാജി തീരുമാനം ശരിയെന്നു വിശ്വസിക്കുന്നതായും ട്രംപിന് നല്കിയ രാജിക്കത്തില്‍ മാറ്റിസ് പറഞ്ഞു.
ഐഎസ് ഭീകരര്‍ക്കെതിരെ ചരിത്രവിജയം നേടിയ പശ്ചാത്തലത്തില്‍ തങ്ങളുടെ മിടുക്കരായ യുവാക്കളെ നാട്ടിലെത്തിക്കേണ്ട സമയമാണിതെന്ന് ട്രംപ് ട്വീറ്റ്ചെയ്തു. തുടര്‍ന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്ഡേഴ്സണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
സിറിയയില്‍നിന്ന് മുഴുവന്‍ സൈനിക ഗ്രൂപ്പുകളെയും പിന്‍വലിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കി. അമേരിക്കയും സഖ്യ കക്ഷികളും പുനര്‍ക്രമീകരണങ്ങള്‍ നടത്തുമെന്നും സാറ സാന്ഡേഴ്സണ് പറഞ്ഞു. കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ട് അമേരിക്കന്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഉള്‍പ്പെടെ രംഗത്തെത്തി.
This post have 0 komentar
EmoticonEmoticon