സിനിമയില്‍ ശക്തമായ നായിക കഥാപാത്രങ്ങളെ തിരഞ്ഞുപിടിച്ച് അവതരിപ്പിക്കുന്ന സായി പല്ലവി ഇപ്പോള്‍ നക്സലൈറ്റായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. വേണു ഉദ്ദുകാല സംവിധാനം ചെയ്യുന്ന തെലുങ്കു ചിത്രത്തിലാണ് സായി പല്ലവി നക്സലൈറ്റായി എത്തുന്നത്. വിരാട പര്‍വ്വം 1992 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ റാണാ ദഗ്ഗുബാട്ടിയാണ് നായകന്‍. പോലീസ് ഓഫീസറായിട്ടാണ് റാണാ ചിത്രത്തില്‍ എത്തുന്നത്. തൊണ്ണൂറുകളുടെ കാലഘട്ടത്തിലുള്ള ചിത്രം പോലീസ് ഓഫീസറും നക്സലൈറും തമ്മിലുള്ള പ്രണയകഥയാണ് പറയുന്നത്. എന്നാല്‍ പ്രണയം മാതമല്ല രാഷ്ട്രീയവും ആക്ഷനും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
Tuesday, 18 December 2018
Next article
Next Post
Previous article
Previous Post
Advertisement
More on
This post have 0 komentar
EmoticonEmoticon