ന്യൂഡല്‍ഹി: സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് സജ്ജന്‍ കുമാറിനെ വെറുതെ വിട്ട നടപടിയെ ഡെല്‍ഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന ഇദ്ദേഹത്തിനോട് പോലീസിനു മുന്നില്‍ കീഴടങ്ങാനും ഉത്തരവിട്ടിരുന്നു. എന്നാല്‍ സജ്ജന്‍കുമാര്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിന് പിന്നാലെ നടന്ന 1984 ലെ സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് നേതാവായ സജ്ജന്‍ കുമാറിനെ വിചാരണക്കോടതി നേരത്തെ വെറുതെ വിട്ടിരുന്നു. ഇതിനെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലില്‍ സജ്ജന്‍കുമാറിന് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി വിധിക്കുകയായിരുന്നു.
ഡിസംബര്‍ 31 നകം കീഴടങ്ങണമെന്നായിരുന്നു കോടതി വിധി. എന്നാല്‍ 30 ദിവസത്തെ തൂടി അധിക സാവകാശമാണ് സജ്ജന്‍കുമാര്‍ ആവശ്യപ്പെട്ടത്.

This post have 0 komentar
EmoticonEmoticon