അമൃതസര്‍: ഹൗറ എക്‌സ്‌പ്രെസ്സിലെ എസി കംപാര്‍ട്ടുമെന്റിലെ ശൗചാലയത്തില്‍ നവജാത ശിശുവിനെ ഫ്‌ളഷ് ചെയ്ത നിലയില്‍ കണ്ടെത്തി. ശുചീകരണ ജീവനക്കാരാണ് കുഞ്ഞിനെ ആദ്യം കണ്ടത്. ആദ്യം മരിച്ചുവെന്നു കരുതിയെങ്കിലും കുഞ്ഞിനു ജീവനുണ്ടായിരുന്നു.
എസി കംപാര്‍ട്ടുമെന്റായ ഡി-3 യുടെ താഴെ നിന്നുമാണ് കുഞ്ഞിനെ ലഭിച്ചത്. ഒരു ഷാളില്‍ കുഞ്ഞിന്റെ തല കുടുങ്ങി കിടക്കുകയായിരുന്നു. ജീവനുണ്ടെന്നു മനസ്സിലാക്കിയ അധികൃതര്‍ കുഞ്ഞിനെ ഉടന്‍ കുളിപ്പിച്ചു വിര്‍ത്തിയാക്കിയ ശേഷം അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പോലീസ് സംഭവത്തില്‍ കേസെടുത്തു.
This post have 0 komentar
EmoticonEmoticon