ന്യൂഡല്‍ഹി: നേപ്പാളും,ഭൂട്ടാനും സന്ദര്‍ശിക്കാന്‍ ഇനി ആധാര്‍ കാര്‍ഡും ഉപയോഗിക്കാം. പതിനഞ്ചു വയസ്സില്‍ താഴെയുള്ളവര്‍ക്കും അറുപത്തഞ്ചു വയസ്സിനു മുകളിലുള്ളവര്‍ക്കുമാണ് ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാരേഖയായി ആധാര്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതെന്ന്
ആഭ്യന്തരമന്ത്രാലം വ്യക്തമാക്കി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് സന്ദര്‍ശിക്കാന്‍ വീസ ആവശ്യമില്ലാത്ത രാജ്യങ്ങളാണ് നേപ്പാള്‍, ഭൂട്ടാന്‍. നിലവില്‍ ഈ രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ക്ക് സഞ്ചരിക്കാന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ പതിച്ച തിരിച്ചറിയില്‍ രേഖ, അല്ലങ്കില്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ഷന്‍ ഐഡി എന്നിവ മതിയാകും.
നേരത്തെ 65 വയസിന് മുകളിലും 15 വയസിന് താഴെയുമുള്ളവര്‍ക്ക് പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, സിജിഎച്ച്എസ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവ കാണിച്ചാല്‍ മതിയായിരുന്നു. ഇനി മുതല്‍ ഇവര്‍ക്ക് ആധാര്‍ മാത്രം മതിയാകും.നയതന്ത്രപരമായി വളരെ പ്രധാന്യമുള്ള രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. ഭൂട്ടാനില്‍ വിവിധ മേഖലകളില്‍ 60,000 ഇന്ത്യക്കാര്‍ തൊഴിലെടുക്കുന്നുണ്ട്. ആറ് ലക്ഷത്തോളം ഇന്ത്യക്കാര്‍ നേപ്പാളില്‍ ജീവിക്കുന്നുണ്ടെന്നാണ് വിദേശകാര്യ വകുപ്പിന്റെ കണക്ക്.
This post have 0 komentar
EmoticonEmoticon