വാരണാസി: പ്രവാസി ഭാരതീയ ദിനാചരണ സമ്മേളനത്തിന് ഇന്ന് തുടക്കം. പൊതുതെരഞ്ഞെടുപ്പിന്
മുന്നോടിയായി നടക്കുന്ന പ്രവാസി സംഗമത്തിന് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്.മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔപചാരിക ഉദ്ഘാടനം ചൊവ്വാഴ്ച നിര്‍വഹിക്കും.
മോദിയുടെ മണ്ഡലമായ വാരാണസിയില്‍ നടക്കുന്ന സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങളാണ് പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വാരാണസി സ്റ്റേഡിയമാണ് സമ്മേളനവേദി. മോദിയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്
സമ്മേളനവേദിയും വാരാണസിയിലെ റോഡുകളും.
യു.പി മുഖ്യമന്ത്രിക്കു പുറമെ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാവിലെ നടക്കുന്ന പ്രാരംഭ സെഷനുകളില്‍ സംസാരിക്കും. ഉത്തര്‍പ്രദേശിലേക്ക് നിക്ഷേപം ആകര്‍ഷിക്കാനുള്ള അവസരമായും പ്രവാസി സമ്മേളനത്തെ പ്രയോജനപ്പെടുത്താനാണ് പദ്ധതി. വാരാണസിയിലെ ജനങ്ങളും വര്‍ധിച്ച താല്‍പര്യത്തോടെയാണ് സമ്മേളനത്തെ ഉറ്റുനോക്കുന്നത്.
ഗള്‍ഫ് മേഖലയില്‍ നിന്ന് വലിയ തോതിലുള്ള പ്രാതിനിധ്യം ഇക്കുറി ഉണ്ടാവില്ല എന്നാണ് സൂചന. എന്നാല്‍ മുന്നൂറോളം പേര്‍ യു.എ.ഇയില്‍ നിന്നു മാത്രം സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് ദുബൈ കോണ്‍സുലേറ്റ് അറിയിച്ചത്. രജിസ്‌ട്രേഷന്‍ പ്രക്രിയ അവസാനിച്ചിട്ടും തണുത്ത പ്രതികരണം മുന്‍നിര്‍ത്തി കൂടുതല്‍ പേരെ എത്തിക്കാനുള്ള നീക്കത്തിലാണ് ബന്ധപ്പെട്ടവര്‍.
23-ാം തിയതി നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon