ആലപ്പുഴ: ശബരിമല വിഷയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമാകുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയം മുതലെടുക്കാന്‍ ബിജെപിക്ക് കഴിയും. അയ്യപ്പ സംഗമത്തില്‍ കണ്ടത് സവര്‍ണ്ണ ഐക്യമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ആത്മീയതയുടെ മറവിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് വെള്ളാപ്പള്ളി ആരോപിച്ചു.
മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നു. സവർണ സംഗമമായതോടെ പോകാന്‍ കഴിയാതിരുന്നത് മഹാഭാഗ്യമായി. തന്റെ നിലപാടിന് എതിരായിരുന്നു അയ്യപ്പ സംഗമം. ശബരിമലയില്‍ മുതലെടുപ്പിന് പലരും ശ്രമിച്ചു. നേട്ടമുണ്ടാക്കിയത് ബിജെപിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിൽ വൻ വിജയമായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാ മതിലിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകൾ ശബരിമല കയറിയതോടെ മതിൽ പൊളിഞ്ഞ് പോയിയെന്നും വെള്ളാപ്പള്ളി നടേശന്‍ വിശദമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon