തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും പിരിച്ചു വിട്ട എംപാനല്‍ ജീവനക്കാരുടെ അനിശ്ചിതകാല തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ചു.
സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സത്യാഗ്രഹസമരം നടത്താനാണ് ജീവനക്കാരുടെ തീരുമാനം. സര്‍ക്കാരും തൊഴിലാളി സംഘടനകളും വഞ്ചിച്ചുവെന്നാരോപിച്ച് സെക്രട്ടേറിയറ്റിനു മുന്നില്‍ ശയന പ്രദക്ഷിണവും നടത്തും. സര്‍ക്കാരും തൊഴിലാളി യൂണിയനുകളും വഞ്ചിച്ചെന്നാരോപിച്ചാണ് എംപാനല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്നത്.
നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം തുടരാനാണ് തീരുമാനം. സമ്മേളനത്തിനു മുന്നേ സമരക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ സമരം നിയമസഭയ്ക്ക് മുന്നിലേക്ക് മാറ്റാനും പദ്ധതിയുണ്ട്. പിരിച്ചുവിട്ട താത്കാലിക ജീവനക്കാരെ തിരിച്ചെടുക്കുകയോ മാന്യമായ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്നാണ് സമരക്കാരുടെ ആവശ്യം.

This post have 0 komentar
EmoticonEmoticon