കൊച്ചി: പ്രണയ ദിനം ആഘോഷമാക്കാന്‍ കൊച്ചിയില്‍ സണ്ണി ലിയോണ്‍ എത്തുന്നു.രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലേക്കെത്തുന്നത്.
എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റസ് എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിക്കുന്ന വാലന്റൈസ് നൈറ്റ് 2019ല്‍ പങ്കെടുക്കാനാണ് സണ്ണി ലിയോണ്‍ വരുന്നത്.
ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വൈകിട്ട് ആറുമണിക്ക് ആരംഭിക്കുന്ന സംഗീതനൃത്ത പരിപാടിക്ക് സണ്ണി ലിയോണിനോടൊപ്പം പ്രശസ്ത ബോളിവുഡ് പിന്നണി ഗായിക തുളസി കുമാര്‍ പങ്കെടുക്കും.
കൂടാതെ ഇന്ത്യന്‍ ഡാന്‍സ് ഇതിഹാസം എംജെ5, മലയാളം പിന്നണി ഗായിക മഞ്ജരി, വയലിനിസ്റ്റ് ശബരീഷ് തുടങ്ങി വലിയ താരനിര 'വാലന്റൈന്‍സ് നൈറ്റ് 2019'ന്റെ ഭാഗമാകും. നാല് വിഭാഗങ്ങളിലായി 12,000 പേര്‍ക്ക് പരിപാടി ആസ്വദിക്കാനുള്ള സൗകര്യം സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ഓണ്‍ലൈനിലും സംഘാടകര്‍ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ഔട്ട്ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാണ്. ഗോള്‍ഡ് 1000, ഡയമണ്ട് 3500, പ്ലാറ്റിനം 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ടിക്കറ്റിന് ജിഎസ്ടി ബാധകം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 7902546666, 7909185555.

This post have 0 komentar
EmoticonEmoticon