വാഷിങ്ടണ്‍: പത്ത് വര്‍ഷം ജോലിചെയ്ത ഹോട്ടലില്‍ നിന്ന് പുറത്താക്കിയ വനിത കോടതിയെ സമീപിച്ചു. തുടര്‍ന്ന് വനിതക്ക് 21 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. ഞായറാഴ്ചകളില്‍ ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്നാണ് വനിതയെ ്‌ജോലിയില്‍ നിന്നും പിരിച്ചു വിട്ടത്.
2006 ലാണ് മേരി ജീന്‍ പിയറി മിയാമിയിലെ കോണ്‍റാഡ് ഹോട്ടലില്‍ സഹായിയായി ജോലിക്കെത്തിയത്. ജോലിക്കെത്തിയപ്പോള്‍ തന്നെ ഞായറാഴ്ച സാബത്ത് ദിനമാണന്നും അന്ന് ദൈവശുശ്രൂഷയില്‍ പങ്കെടുക്കണമെന്നും മേരി ഹോട്ടല്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. 2015 ഒക്ടോബര്‍ വരെ മേരിക്ക് ഞായറാഴ്ചകളില്‍ അവധി ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ അതിനു ശേഷം പാചകപ്പുരയുടെ മാനേജര്‍മാരിലൊരാള്‍ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഞായറാഴ്ചകളിലും മേരി ജോലിക്കെത്തണമെന്ന് ഇയാള്‍ നിര്‍ബന്ധിച്ചു. മേരിയുടെ പാസ്റ്റര്‍ മാനേജര്‍ക്ക് കത്തയച്ച് വിവരം ധരിപ്പിച്ചെങ്കിലും മേരിയോട് ജോലിക്ക് ഹാജരാകണമെന്ന് മാനേജര്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് ഞായറാഴ്ച അവധിയെടുത്ത മേരിക്കെതിരെ വിവിധകാരണങ്ങള്‍ നിരത്തി ജോലിയില്‍ നിന്ന് പിരിച്ചു വിടുകയായിരുന്നു. പൗരാവകാശ നിയമം മുന്‍നിര്‍ത്തി മേരി കോടതിയെ സമീപിച്ചു. മതപരമായ അവകാശങ്ങള്‍ പൗരനെന്ന നിലയില്‍ മേരിക്ക് നിഷേധിക്കപ്പെട്ടുവെന്ന് കണ്ടെത്തിയ കോടതി പിരിച്ചു വിട്ട ദിവസം മുതലുള്ള ശമ്പളവും മേരി അനുഭവിച്ച മാനസികവ്യഥയ്ക്കുള്ള നഷ്ടപരിഹാരവും നല്‍കണമെന്ന് വിധിച്ചു.
വിധിയില്‍ ഹോട്ടല്‍ അധികൃതര്‍ അതൃപ്തി പ്രകടിപ്പിച്ചു. പത്തു കൊല്ലം മേരിക്ക് എല്ലാവിധ പരിഗണനകളും നല്‍കിയിരുന്നതായി അവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon