തിരുവനന്തപുരം: പ്ലാസ്റ്റിക് മാലിന്യ സംസ്ക്കരണത്തിനു പുത്തന്‍ ചുവട് വെച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്ത് ഇതുവരെ 60 കേന്ദ്രങ്ങളിലാണ് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകള്‍ സ്ഥാപിച്ചത്. 60 പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകള്‍ കൂടി ഉടന്‍ സജ്ജമാകുമെന്ന് മുഖ്യമന്ത്രി [പിണറായി വിജയന്‍ അറിയിച്ചു. 35 തദ്ദേശ സ്ഥാപനങ്ങള്‍ പ്രാരംഭ നടപടികളും ആരംഭിച്ചിട്ടുണ്ട്.
ഹരിതകേരളം മിഷന്റെ കീഴിലുള്ള ഹരിതകര്‍മ്മസേനകള്‍ക്കാണ് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ശേഖരണത്തിന്റേയും സംസ്ക്കരണത്തിന്റേയും ചുമതല. തദ്ദേശ സ്ഥാപനാടിസ്ഥാനത്തില്‍ ക്ലീന്‍ കേരള കമ്പിനിയുടെ സഹായത്തോടെ സ്ഥാപിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകളില്‍ ഇവ എത്തിക്കും. അവിടെ നിന്നും പ്ലാസ്റ്റിക് സംസ്ക്കരിക്കുകയാണ് ചെയ്യുന്നത്.
പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂനിറ്റുകളില്‍ സംസ്ക്കരിക്കുന്ന പ്ലാസ്റ്റിക്, റോഡ് ടാറിംഗിനു വേണ്ടിയാണ് പ്രധാനമായും കൈമാറുന്നത്. പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ക്ലീന്‍ കേരളാ കമ്പനിയില്‍ നിന്നും ഇത്തരം പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നുണ്ട്. 3,58, 296 കിലോ ഗ്രാം പ്ലാസ്റ്റിക്ക് പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്ഥാപനങ്ങള്‍ക്കും നല്‍കി. ഇതുവഴി 71 ലക്ഷം രൂപ വരുമാനമുണ്ടാക്കാന്‍ ക്ലീന്‍ കേരളാ കമ്പിനിക്ക് കഴിഞ്ഞു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon