തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംപാനല്‍ ജീവനക്കാരുടെ സമരം സെക്രട്ടറിയേറ്റിന് മുന്നില്‍ രാവിലെ ആരംഭിച്ചു. പിരിച്ചു വിട്ട മുഴുവന്‍ പേരെയും തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തുന്നത്.
ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഭൂരിഭാഗം പേരും. പ്രായപരിധി കഴിഞ്ഞുപോയതിനാല്‍ പലര്‍ക്കും മറ്റു ജോലികള്‍ക്കും അപേക്ഷിക്കാനാകുന്നില്ല.
സംരക്ഷിക്കുമെന്ന് പറഞ്ഞെങ്കിലും മാനേജ്മെന്റും സര്‍ക്കാരും കൈവിടുന്ന സാഹചര്യമായപ്പോഴാണ് അനിശ്ചിതകാല സമരത്തിനിറങ്ങിയത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം എങ്ങനെ പിന്‍വാതില്‍ നിയമനമാകുമെന്നും ജീവനക്കാര്‍ ചോദിക്കുന്നു.

This post have 0 komentar
EmoticonEmoticon