ന്യൂഡല്‍ഹി:രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയ കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക‌് എതിരെ ഡല്‍ഹി പൊലീസ‌് സമര്‍പ്പിച്ച കുറ്റപത്രം കോടതി സ്വീകരിച്ചില്ല. ഡല്‍ഹി സര്‍ക്കാരില്‍ നിന്ന‌് വിചാരണയ‌്ക്ക‌് മുന്‍കൂര്‍ അനുമതി വാങ്ങാതെ കുറ്റപത്രം സമര്‍പ്പിച്ച പൊലീസ‌് നടപടിയെ തുടര്‍ന്നാണ് കോടതി കുറ്റപത്രം സ്വീകരിക്കാത്തത്.
പ്രാഥമിക നടപടി പോലും പൂര്‍ത്തിയാക്കാതെയാണ‌് ഡല്‍ഹി പൊലീസ‌് കുറ്റപത്രം സമര്‍പ്പിച്ചതെന്ന‌് തെളിയിക്കുന്നതാണ‌് കോടതി വിമര്‍ശനം. സര്‍ക്കാരില്‍നിന്ന‌് ആവശ്യമായ അനുമതി വാങ്ങാന്‍ പൊലീസിന‌് ഫെബ്രുവരി ആറുവരെ സമയം അനുവദിച്ചു.
2016 ഫെബ്രുവരിയില്‍ ജെഎന്‍യുവില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രാജ്യദ്രോഹ മുദ്രാവാക്യം മുഴക്കിയെന്ന‌് ആരോപിച്ച‌് കനയ്യകുമാര്‍, ഉമര്‍ഖാലിദ‌്, അനിര്‍ബന്‍ ഭട്ടാചാര്യ തുടങ്ങി 10 പേര്‍ക്ക‌് എതിരെ തിങ്കളാഴ‌്ചയാണ‌് ഡല്‍ഹി പൊലീസ‌് പട്യാല കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത‌്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon