പത്തനംതിട്ട: മകരമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട അടച്ചു. ഇന്നു രാവിലെ പന്തളം രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി. തുടര്‍ന്നു രാജപ്രതിനിധിയും സംഘവും തിരുവാഭരണങ്ങളുമായി മലയിറങ്ങി. ഇനി കുംഭമാസ പൂജകള്‍ക്കായി അടുത്ത മാസം ശബരിമല നട തുറക്കും.
ശനിയാഴ്ച രാത്രി മാളികപ്പുറത്തു നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ഥാടനകാലത്തിനു സമാപനം കുറിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെ പമ്ബയില്നിന്നുള്ള മലകയറ്റം അവസാനിച്ചിരുന്നു. രാത്രി കൂടി മാത്രമേ ഭക്തര്‍ക്കു ക്ഷേത്രത്തില്‍ പ്രവേശിക്കാനാകുമായിരുന്നുള്ളൂ. ഇനി ഫെബ്രുവരി 12നു വൈകുന്നേരം കുംഭമാസ പൂജയ്ക്കായാണ് നട തുറക്കുക.
മണ്ഡല മകരവിളക്കുത്സവം അവസാനിച്ച് മകരമാസ പൂജയ്ക്ക് നട തുറന്നപ്പോഴും സന്നിധാനത്ത് വലിയ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ രാത്രി ഹരിവരാസനം പാടി നടയടച്ചതോടെ ഭക്തര്‍ക്കുള്ള ദര്‍ശനം അവസാനിച്ചു.തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നട തുറന്ന് ഭസ്മാഭിഷേകം നടത്തി അയ്യപ്പനെ യോഗദണ്ഡും ദരിപ്പിച്ച് പന്തളം രാജപ്രതിനിധിക്ക് ദര്‍ശനം നല്‍കി.
ശേഷം മേല്‍ശാന്തി ക്ഷേത്രത്തിന്റെ നടയടച്ച് ശ്രീകോവിലിന്റെ താക്കോല്‍ പന്തളം രാജകുംടുംബാംഗത്തിനെ ഏല്‍പ്പിച്ചു. തുടര്‍ന്ന്' പതിനെട്ടാം പടിയിറങ്ങിയ രാജാവ് ഇനിയുള്ള ഒരു വര്‍ഷത്തേക്ക് പൂജക്കുള്ള ചിലവിനായി കിഴിപ്പണവും താക്കോലും ദേവസ്വം മാനേജരെ ഏല്‍പ്പിച്ചു. പിന്നീട് തിരുവാഭരണവുമായി മലറയിറങ്ങി.
ഇനി അടുത്ത മലയാളമാസം ഒന്നിന്ന് മാസ പൂജയ്ക്കായി നടതുറക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon