ദില്ലി: വിദ്യാര്‍ത്ഥികള്‍ക്ക് സുവര്‍ണ്ണാവസരം ഒരുക്കി ഐഎസ്ആര്‍ഒ രംഗത്ത്. അതായത്, വിദ്യാര്‍ത്ഥികളില്‍ ബഹിരാകാശ ഗവേഷണത്തോട് അഭിരുചിയുണ്ടാക്കാന്‍ പുതിയ പദ്ധതിയുമായി എത്തുകയാണ് ഐ എസ് ആര്‍ ഒ. യങ് സയന്റിസ്റ്റ് പ്രോഗ്രാം ഉടന്‍ ആരംഭിക്കുമെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ ദില്ലിയില്‍ അറിയിച്ചു. മാത്രമല്ല, രാജ്യത്തെ ഓരോ സംസ്ഥാനത്ത് നിന്നും കേന്ദ്രഭരണപ്രദേശങ്ങളില്‍ നിന്നും മൂന്ന് വിദ്യാര്‍ത്ഥികളെ വീതം തെരഞ്ഞെടുത്ത് ഒരു മാസം പ്രത്യേക പരിശീലനം നല്‍കുന്നതാണ് യങ്ങ് സയന്റിസ്റ്റ് പദ്ധതി. അതിനായി പ്രധാനമായും എട്ടാം ക്ലാസ് കഴിഞ്ഞ വിദ്യാര്‍ത്ഥികളെയായിരിക്കും പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുക.
കൂടാതെ, കുട്ടികള്‍ക്ക് ഐ എസ് ആര്‍ ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞരുമായി ആശയവിനിമയം നടത്താനും ഐ എസ് ആര്‍ ഒയുടെ നൂതന സാങ്കേതിക സംവിധാനങ്ങള്‍ പ്രോയജനപ്പെടുത്താനും അവസരമൊരുക്കും. പരിശീലനത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിക്കുന്ന ചെറു ഉപഗ്രഹങ്ങള്‍ ഐഎസ്ആര്‍ഒ ബഹിരാകാശത്തെത്തിക്കും. ഇതിനുപുറമെ, ഓരോ വിക്ഷേപണത്തിലും ബഹിരാകാശത്ത് ഉപേക്ഷിക്കുന്ന പിഎസ്എല്‍വി റോക്കറ്റിന്റെ നാലാം ഘട്ടത്തില്‍ ഇതിനായി മാറ്റം വരുത്തും. മാത്രമല്ല, ആറു മാസം വരെ വിദ്യാര്‍ത്ഥികളുടെ ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് നിര്‍ത്തുന്നതിനുള്ള സൗകര്യമൊരുക്കുന്ന രീതിയില്‍ ഇവയെ പ്രയോജനപ്പെടുത്താനാണ് ഐ എസ് ആര്‍ ഒയുടെ നീക്കം. കൂടാതെ, ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി ആറ് ഇന്‍കുബേഷന്‍ സെന്ററുകളും ആറ് പുതിയ റിസര്‍ച്ച് സെന്ററുകളും ഐ എസ് ആര്‍ ഒ സ്ഥാപിക്കും.അതിനു പുറമെ, ഐ ഐ ടികളുള്‍പ്പെടെയുള്ള പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഇതിലൂടെ ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം.
This post have 0 komentar
EmoticonEmoticon