ദില്ലി: ഷവോമിയും പുതു പുത്തന്‍ ഗെയിം ഇറക്കി ഉപഭോക്താക്കളുടെ ഇടയില്‍ ഇടം നേടുന്നു. അതായത്, കുറഞ്ഞകാലത്തിനുള്ളില്‍ യുവാക്കള്‍ക്കിടയില്‍ തരംഗമായ ഗെയിം ആണ് പബ് ജി. ഈ പബ് ജിയെ പൂട്ടാന്‍ പുത്തന്‍ ഗെയിം ഇറക്കിയാണ് ഷവോമി രംഗത്ത് എത്തുന്നത്. പ്രായഭേദമന്യേ ഇന്ന് ഗെയിമിന്റെ അടിമകളായി മാറിയിരിക്കുകയാണ് ഈ തലമുറക്കാര്‍. വെര്‍ച്വലായ ഈ യുദ്ധ ഗെയിമിന്റെ ജനപ്രീതി ഇപ്പോള്‍ വിപണിയില്‍ പ്രിയമായ പല ഗെയിമുകളെയും ഞെട്ടിച്ചിട്ടുണ്ടെന്നത് സത്യം പുറത്ത് വരുന്നത്. മാത്രമല്ല, ഹൈ എന്റ്, മിഡ് ബഡ്ജറ്റ് ഫോണുകള്‍ക്ക് ഒരു പോലെ ഇണങ്ങുന്നു എന്നതാണ് ഈ ഗെയിം അതിവേഗം ജനപ്രിയമാകുവാനുള്ള ഒരു കാരണം. പബ് ജിയുടെ പ്രചാരം കണ്ട് അത്തരത്തില്‍ ഒരു ഗെയിം ഇപ്പോള്‍ രംഗത്ത് ഇറക്കിയിരിക്കുകയാണ് ഷവോമി.
അത്തരത്തിലുളള ഒരു വെല്ലുവിളി ഉയര്‍ത്തിയാണ് പുതിയ ഗെയിം എത്തിയിരിക്കുന്നത്.ഇതിനെയാണ് 'സര്‍വൈവല്‍ ഗെയിം' എന്ന് വിശേഷിപ്പിച്ച് ഷവോമി ഗെയിമിന് നല്‍കിയിരുന്ന പേര്. ഇന്ത്യന്‍ ഉപഭോക്താക്കളാണ് തങ്ങളുടെ ലക്ഷ്യം എന്ന് ഷവോമി തുറന്ന് പറഞ്ഞിരിക്കുന്നു. പബ്ജി പോലെ മറ്റൊരു ബാറ്റില്‍ റോയല്‍ ഗെയിം തന്നെയാണ് സര്‍വൈവല്‍ ഗെയിമും. പേരുപോലെ അവസാനം വരെ 'സര്‍വൈവ്' ചെയ്യുന്നയാള്‍ തന്നെയാണ് ഇവിടെയും വിജയി കളിയില്‍ പല വേഷത്തിലും പല കഥാപാത്രങ്ങളെയും കളിക്കാരന്‍ പ്രത്യക്ഷപ്പെടാനാകും. ഇതുവഴി കളിക്കുന്നയാള്‍ക്ക് പൂര്‍ണ്ണമായും ഗെയിമില്‍ മുഴുകാനാകുമെന്നും നിര്‍മ്മാതാക്കള്‍ പറയുന്നു. സൂപ്പര്‍ എഡ് ഗൈ എന്ന ഡവലപ്പറുടെ പേരിലാണ് ഈ ഗെയിം ഷവോമി സ്റ്റോറില്‍ ലഭിക്കുക. മാത്രമലല്, ഷവോമിയുടെ ആപ്പ് ഡൗണ്‍ലോഡിങ്ങ് പ്ലാറ്റ്ഫോമായ എംഐ സ്റ്റോര്‍ വഴിയാണ് ഗെയിം ലഭ്യമാകുക. ഇതുമാത്രമല്ല, ഇതിന് 185 എംബി ആണ് ഫയല്‍ സൈസ് വരുന്നത്. എന്നാല്‍, മറക്കേണ്ടാത്ത കാര്യം മറ്റൊന്നുമല്ല. പബ് ജിയുടെ സ്റ്റോറേജ് വലിപ്പം ഇതിലും ഏറെയാണെന്നതാണ്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon