മൂന്ന് മക്കളെ അമ്മ സെപ്റ്റിക്ക് ടാങ്കില്‍ എറിഞ്ഞ് കൊന്നശേഷം അമ്മ സെപ്റ്റിടാങ്കിലേക്ക് ചാടാന്‍ ശ്രമിച്ചു.ബന്ധുവിന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് വീട്ടമ്മയെ രക്ഷപ്പെട്ടുത്തി.ബിഹാറിലെ ഭഗല്‍പുരില്‍ ആണ് സംഭവം നടക്കുന്നത്.
ദാമ്പത്യ പ്രശ്‌നങ്ങളാണ് യുവതിയെ കൊണ്ട് ഈ ക്രൂരത ചെയ്യിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒന്നും, നാലും വയസുള്ള ആണ്‍കുട്ടികളും, രണ്ട് വയസുള്ള പെണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ടത്.
മദ്യപാനിയായ ഭര്‍ത്താവ് വെള്ളിയാഴ്ച്ച രാത്രി യുവതിയെ മര്‍ദിച്ചിരുന്നു. ഇതില്‍ മനംനൊന്ത യുവതി കുട്ടികളെ സെപ്റ്റിക്ക് ടാങ്കിലേക്ക് എറിഞ്ഞശേഷം ചാടന്‍ ശ്രമിച്ചു. ഇത് കണ്ട ബന്ധു ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികളെത്തി യുവതിയെ രക്ഷപ്പെടുത്തി. പക്ഷേ അപ്പോഴേക്കും കുട്ടികള്‍ മരിച്ചിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
This post have 0 komentar
EmoticonEmoticon