പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പീഡനത്തിനിരയായി എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്ന് രഹസ്യമൊഴി രേഖപ്പെടുത്തും. പ്രസവത്തെ തുടര്‍ന്ന് യുവതി ആശുപത്രിയില്‍ കഴിയുന്നതിനാല്‍ ഇവരുടെ ആരോഗ്യസ്ഥിതി കൂടി പരിഗണിച്ചാവും നടപടി സ്വീകരിയ്ക്കുക. അതേസമയം, ആരോപണ വിധേയനായ യുവാവിനെതിരെ പൊലീസ് കേസെടുത്തു.
ചെര്‍പ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടുവെന്ന പരാതിയില്‍, യുവതി പൊലീസിന് നല്‍കിയ ആദ്യത്തെ മൊഴിയില്‍ വ്യക്തത വരുത്താനാണ് CRPC 164 പ്രകാരം വീണ്ടും രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് തീരുമാനിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രഹസ്യമൊഴി എടുക്കാന്‍ പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് പൊലീസ് അപേക്ഷ നല്‍കി.അപേക്ഷയ്ക്ക് അനുമതി കിട്ടുന്ന മുറയ്ക്ക് യുവതിയില്‍ നിന്നും ഇന്ന് തന്നെ മൊഴി രേഖപ്പെടുത്തുമെന്നാണ് സൂചന.
എന്നാൽ, യുവതി നേരത്തെ നൽകിയ മൊഴിയിൽ യുവതി ഉറച്ച് നിന്നാൽ പൊലീസ് മറ്റു നടപടികളിലേക്ക് നീങ്ങും. പ്രതിയെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം പാർട്ടി ഓഫീസിൽ എത്തി തെളിവ് ശേഖരിക്കുകയും വേണ്ടി വരും. ഇത്തരത്തിൽ പൊലീസ് പാർട്ടി ഓഫീസിൽ കയറിയാൽ അത് സിപിഎമ്മിന് ക്ഷീണം ചെയ്യും.
https://ift.tt/2wVDrVv
This post have 0 komentar
EmoticonEmoticon