ads

banner

Tuesday, 22 January 2019

author photo

പത്തനംതിട്ട തിരുവല്ലയിൽ കീടനാശിനി പ്രയോഗിച്ച കർഷക തൊഴിലാളികൾ മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. മരിച്ച മത്തായി ഈശോയുടെ ആമാശയത്തിൽ വിഷാംശം കണ്ടെത്തിയതാണ് സംശയ കാരണം. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. സാം മത്തായിയുടെ കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് വീണ്ടും എടുക്കും. 

കീടനാശിനി ശ്വസിച്ചതല്ലെന്നും മറ്റേതെങ്കിലും രീതിയില്‍ ഉള്ളിലെത്തിയതാകാമെന്നുമാണ് കരുതുന്നത്. മത്തായി ഈശോയുടെ ആമാശയത്തിലാണ് വിഷാംശം കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളേജ് പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ആന്തരീകാവയവങ്ങള്‍ വിശദമായ രാസപരിശോധനയ്ക്ക് അയച്ചെന്ന്‍ തിരുവല്ല സി.ഐ. സന്തോഷ്‌കുമാര്‍ സി.ഐ പറഞ്ഞു. 

നെൽപ്പാടത്ത് അനുവദനീയമായതിലും കൂടുതൽ കീടനാശിനി ഉപയോഗിച്ചതിനെ തുടർന്ന് കർഷക തൊഴിലാളികളായ പെരിങ്ങര വേങ്ങലിൽ കഴുപ്പിൽ കോളനി നിവാസികൾ മത്തായി ഈശോ , സനൽ കുമാർ എന്നിവരാണ് മരിച്ചത് . ഇതിൽ സനൽകുമാറിന്റെ മരണം കീടനാശിനി ശ്വസിച്ചതിനെ തുടർന്നാണന്ന് ഫോറൻസിക് സർജൻ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ മത്തായി ഈശോയുടെ ആമാശയത്തിൽ വിഷം ഉണ്ടെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ 17നാണ് സനൽ കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഉച്ചയോടെയാണ് മത്തായി ഈശോയെ ആശുപത്രിയിൽ എത്തിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റ് മോർട്ടം നടന്നത് . കിടനാശിനി പ്രയോഗത്തിൽ മത്തായി ഈശോ നേരിട്ട് പങ്കെടുത്തിരുന്നില്ലെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം പെരിങ്ങര പഞ്ചായത്തിലെ മുഴുവൻ നെൽ ക്കർഷകർക്കും നാളെയും മറ്റന്നാളുമായി കൃഷിവകുപ്പ് ബോധവൽക്കരണ ക്ലാസ് നടത്തും. ശാസ്ത്രീയവും സുരക്ഷിതവുമായ കീടനാശിനി പ്രയോഗത്തെക്കുറിച്ചാണ് മാർഗ നിർദ്ദേശം നൽകുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement