പത്തനംതിട്ട; ശബരിമല യുവതീപ്രവേശനവുമായി ബന്ധപെട്ട് മുഖ്യമന്ത്രി പിണറയി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എതിരായി റാന്നി മജിസ്ട്രറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. എഎച്ച്‌പി നേതാവ് പ്രതീഷ് വിശ്വനാഥനാണ് ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടാണ് ശബരിമലയില്‍ സ്ത്രീ പ്രവേശനം നടത്തിയതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.
ബിന്ദുവും കനക ദുര്‍ഗയും വിശ്വാസികളല്ലെന്നും അവരെ ശബരിമല ദര്‍ശനം നടത്തിയത് വ്രതാനുഷ്ഠാനങ്ങള്‍ തെറ്റിച്ചാണെന്നുമാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. ഇങ്ങനെയുള്ളവര്‍ക്ക് ദര്‍ശനമൊരുക്കാന്‍ സര്‍ക്കാരും പൊലീസും ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. മതവികാരങ്ങളെ അപമാനിക്കാനാണ് എതിര്‍കക്ഷികള്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാരന്‍ കുറ്റപ്പെടുത്തി.
വിശ്വാസികളായവരും വ്രതം നോക്കിയവരുമായ സ്ത്രീകള്‍ക്ക് ശബരിമല ദര്‍ശനം നടത്താം എന്ന വിധി ലംഘിച്ചു എന്നാണ് പ്രതീഷ് വിശ്വനാഥാന്റെ പരാതിയില്‍ പറയുന്നത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ചതോടെ ഫെബ്രുവരി 1 ന് മൊഴിയെടുക്കല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ നടക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon