തിരുവനന്തപുരം: വേങ്ങല്‍ പാടത്ത് കീടനാശിനി തളിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ച സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍. ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
തിരുവല്ല വേങ്ങല്‍ ആലംതുരത്തി കഴുപ്പില്‍ കോളനിയില്‍ സനില്‍കുമാര്‍(44), സഹായി ആലംതുരുത്തി മാങ്കുളത്തില്‍ മത്തായി ഈശോ(തങ്കച്ചന്‍--68) എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്.
കൃഷി ഓഫീസറുടെ നിര്‍ദേശം ഇല്ലാതെ കര്‍ഷകര്‍ നേരിട്ട് വാങ്ങുന്ന കീടനാശിനികളാണ് അപകടം ഉണ്ടാക്കുന്നത്. വിരാട് എന്ന കീടനാശിനി പരുത്തി കൃഷിക്ക് ഉപയോഗിക്കുന്നതാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം ഇല്ലാതെ ഈ കീടനാശിനികള്‍ വിതരണം ചെയ്ത അഴിയടത്തുചിറയിലെ ഇലഞ്ഞിമൂട്ടില്‍ ഏജന്‍സീസ് എന്ന സ്ഥാപനം അടച്ചുപൂട്ടി സീല്‍ചെയ്ത‌് പരിശോധന നടത്തുകയാണ്. ഇത്തരം മരുന്നുകള്‍ വിതരണം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon