റോക്കറ്ററി ദ നമ്പി ഇഫക്ട് എന്ന ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിട്ട് നടന്‍ മാധവന്‍ എത്തുന്നു. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതകഥ പറയുന്ന ചിത്രമാണ്'റോക്കറ്ററി; ദ നമ്പി ഇഫക്ട്'. ചിത്രത്തിലെ മാധവന്റെ വേഷപ്പകര്‍ച്ച സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം വഴി താരം തന്നെയാണ് ഇതിന്റെ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. മാത്രമല്ല, നമ്പി നാരായണിന്റെ 27 മുതല്‍ 70 വയസ്സു വരെയുള്ള കാലഘട്ടത്തിലൂടെയാണ് 'റോക്കറ്ററി' എന്ന ചിത്രം കടന്നു പോകുന്നതും.
എന്നാല്‍ ഇതിന്റെ ഭാഗമായി ചിത്രത്തില്‍ മൂന്ന് ഗെറ്റപ്പുകളിലായാണ് നടന്‍ മാധവന്‍ എത്തുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാത്രമല്ല, സംവിധാന പങ്കാളിയായിരുന്ന ആനന്ദ് മഹാദേവന്‍ പിന്മാറിയതിനെ തുടര്‍ന്ന് മാധവന്‍ തനിച്ചാണ് നിലവില്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തില്‍ മാധവന്റെ നായികയായി സിമ്രാനാണ് വേഷമിടുന്നത്.നമ്പി നാരായണന്റെ ജീവിതം ലോകത്തോട് വിളിച്ചു പറയാന്‍ താന്‍ അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് മാധവന്‍ പറഞ്ഞു.

This post have 0 komentar
EmoticonEmoticon