സംസ്ഥാനത്തെ പുതിയ എയർപോർട്ടായ കണ്ണൂരിലേക്ക് ഗൾഫിൽ നിന്ന് എയർ ഇന്ത്യയുടെ കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും. മസ്കത്ത്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ബഹ്‌റൈൻ വഴി പുതിയ സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രഖ്യാപിച്ചു. മാർച്ച് അവസാനം സർവീസുകൾ ആരംഭിക്കും. എയർ ഇന്ത്യ എക്സ്പ്രസ് സി.ഇ.ഒ കെ. ശ്യാംസുന്ദർ ദുബൈയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ സർവീസുകൾ പ്രഖ്യാപിച്ചത്.
കണ്ണൂർ - ഷാർജ സർവീസ് ദിവസേനയാക്കാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്ന് അബൂദബി, ദോഹ സർവീസുകൾ വർധിപ്പിക്കുന്നതോടൊപ്പം കോഴിക്കോട് നിന്ന് റിയാദിലേക്കുള്ള സർവീസും വർധിപ്പിക്കും.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon