മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ പൈപ്പ് ലൈനില്‍നിന്ന് എണ്ണ മോഷ്ടിക്കുന്നതിനിടെ ഉണ്ടായ വന്‍ സ്ഫോടനത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പരിക്കേറ്റവരില്‍ ഏറെപ്പേരുടെയും നില അതീവ ഗുരുതരമാണന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
നിലവില്‍ 66 പേരാമ് സ്ഫോനത്തില്പ്പെട്ട് മരിച്ചത്. 76 പേര്‍ക്കു പരിക്കേറ്റിട്ടുമുണ്ട്. നേരത്തെ, മരണസംഖ്യ ഉയരുമെന്ന് ഹിഡാല്‍ഗോ ഗവര്‍ണര്‍ ഒമര്‍ ഫയാദും അറിയിച്ചിരുന്നു.
മെക്സിക്കോ സിറ്റിക്കു 105 കിലോമീറ്റിര്‍ വടക്ക് ഹിഡാല്‍ഗോ സംസ്ഥാനത്തെ ത്ലഹുവേലിപാന് പട്ടണത്തില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു ദുരന്തം. ചോര്‍ച്ചയുണ്ടായ പൈപ്പ്ലൈനില്‍നിന്ന് പ്രദേശവാസികള്‍ എണ്ണ മോഷ്ടിക്കുന്നതിനിടെ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടാവുകയായിരുന്നു.
This post have 0 komentar
EmoticonEmoticon