തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, എ.ടി.എം, ട്രഷറി, സഹകരണ ബാങ്കുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍, താമസ സ്ഥലങ്ങള്‍ എന്നിവയ്ക്ക് 24 മണിക്കൂറും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന സംവിധാനം പൊലീസ് ആരംഭിച്ചു. കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
സുരക്ഷാ ശൃംഖലയൊരുക്കാന്‍ പൊലീസ് ആസ്ഥാനത്ത് കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സ്ഥാപിച്ചു. ഇവിടെനിന്ന് എല്ലാ കണ്‍ട്രോള്‍ റൂമുകളുമായും പൊലീസ് സ്റ്റേഷനുകളുമായും ബന്ധപ്പെടാനാവും. ഈ സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥാപനങ്ങളില്‍ മോഷണശ്രമം പോലുള്ള സംഭവങ്ങള്‍ ഉണ്ടായാല്‍ മൂന്ന് സെക്കന്‍ഡിനുളളില്‍ വീഡിയോദൃശ്യം തിരുവനന്തപുരത്തെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. സ്ഥാപനത്തിന്റെ ലോക്കേഷന്‍ വിവരങ്ങളും ഇതോടൊപ്പം ലഭിക്കും.
തുടര്‍ന്ന് കണ്‍ട്രോള്‍ റൂമിലെ പരിശോധനയ്ക്കുശേഷം അതത് പൊലീസ് സ്റ്റേഷനിലേക്കും രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ ഫോണ്‍ നമ്ബരിലേക്കും വിവരം അറിയിക്കും. ഇതുപ്രകാരം പൊലീസ് ഉടനടി സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി നിശ്ചിത തുക ഫീസ് നല്‍കണം.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon