ads

banner

Friday, 18 January 2019

author photo

കൊല്ലം: ആലപ്പാട് കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ച വെറും പ്രഹസനം മാത്രമായിരുന്നുവെന്ന് സമരസമിതിക്കാര്‍ കുറ്റപ്പെടുത്തി. മന്ത്രിയെ ഐആര്‍ഇ യിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും വ്യവസായം സംരക്ഷിക്കണമെന്ന ഒരൊറ്റ നിലപാടിലാണ് സര്‍ക്കാര്‍ ഉറച്ചു നിന്നതെന്നും സമര സമിതി അംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ആലപ്പാട് സമരസമിതി പറയുന്ന കാര്യങ്ങള്‍ വസ്തുതാപരമല്ലെന്ന് വ്യവസായ മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. സര്‍ക്കാരിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. വ്യവസായം പൂട്ടിയാല്‍ എന്തെന്നാണ് സമരക്കാരുടെ ചോദ്യം .അതെങ്ങനെ ശെരിയാകുമെന്നും മന്ത്രി ചോദിച്ചു. കാര്യങ്ങള്‍ മനസിലാക്കാന്‍ ആലപ്പാട് സന്ദര്‍ശിക്കും. പുറത്തു നിന്നുള്ളവരാണ് സമരക്കാര്‍ എന്ന സര്‍ക്കാര്‍ വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാല്‍ മനസിലാകുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രി ഇ.പി ജരാജന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയമായിരുന്നു. സര്‍ക്കാരിന് വ്യവസായം നിലനിര്‍ത്താനാണ് താത്പര്യമെന്നും എന്നാല്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം അതിജീവനമാണ് പ്രധാനമെന്നും അതുകൊണ്ടുതന്നെ മരിക്കുന്നതു വരെ സമരം തുടരുമെന്നും സമരസമിതി അംഗങ്ങള്‍ പറഞ്ഞു.

ഒരു മാസത്തേക്ക് ആലപ്പാട്ടെ തീരത്ത് സീ വാഷിംഗ് നിര്‍ത്തിവയ്ക്കുമെന്നാണ് ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞത്. ആലപ്പാട്ടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കും. ഈ വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനനുസരിച്ചാകും സീ വാഷിംഗ് തുടരുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിക്കുക. എന്നാല്‍ ഇന്‍ലാന്‍ഡ് വാഷിംഗ് തുടരുമെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement