ന്യൂഡല്‍ഹി: കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ചികില്‍സയ്ക്കായി അമേരിക്കയില്‍ പോയതോടെ ധനകാര്യ വകുപ്പിന്റെ താത്കാലിക ചുമതല കേന്ദ്ര റെയില്‍വേമന്ത്രി പിയൂഷ് ഗോയലിനായി. രണ്ടാഴ്ചത്തെ ചികില്‍സയ്ക്കായാണ് അരുണ്‍ ജെയ്റ്റ്‌ലി അമേരിക്കയിലേക്ക് പോയതെങ്കിലും ചികില്‍സ നീണ്ടു പോയാല്‍ അദ്ദേഹത്തിനു ബജറ്റ് അവതരണത്തില്‍ നിന്നും മാറി നില്‍ക്കേണ്ടതായി വരും.
കഴിഞ്ഞ വര്‍ഷം ജെയ്റ്റ്‌ലി ചികിത്സാ വിശ്രമത്തിലായിരുന്നപ്പോള്‍ നാല് മാസം ധനമന്ത്രാലയത്തിന്റെ ചുമതല വഹിച്ചിരുന്നത് പിയുഷ് ഗോയലായിരുന്നു.
രണ്ടാഴ്ച്ചത്തെ ചികിത്സയ്ക്കായാണ് ജെയ്റ്റ്‌ലി ന്യൂയോര്‍ക്കിലേക്ക് പോയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റ് ആയതിനാല്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാകും ബജറ്റില്‍ കൂടുതല്‍ പരിഗണനയെന്നാണ് പുറത്ത് വരുന്ന വിവരം.

This post have 0 komentar
EmoticonEmoticon