ads

banner

Wednesday, 2 January 2019

author photo

കൊച്ചി : സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തനായ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാര്‍ സിനിമയിലേക്ക്. ഗതാഗത കുരിക്കില്‍ വഴിമുട്ടി നിന്ന ആംബുലന്‍സിന് വഴികാട്ടിയായതോടെയാണ് രഞ്ജിത്ത് കുമാര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസ ഏറ്റുവാങ്ങിയത്.ഉട്യോപ്യയിലെ രാജാവ്, ആടുപുലിയാട്ടം, തോപ്പില്‍ ജോപ്പന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ സിനിമകളുടെ നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍ സംവിധാനം ചെയ്യുന്ന 'വൈറല്‍ 2019'ലൂടെയാണ് രഞ്ജിത്ത് അഭ്രപാളിയിലെത്തുന്നത്. 

ആംബുലന്‍സിന്റെ മുന്നില്‍ വഴികാണിച്ച് ഓടുന്ന രഞ്ജിത്ത് കുമാറിന്റെ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയവരാണ് സിനിമയുടെ ഭൂരിഭാഗം അഭിനേതാക്കളും. നൗഷാദിനെ കൂടാതെ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ എട്ടോളം സംവിധായകരും സിനിമയുടെ ഭാഗമാകും. ആംബുലന്‍സ്  സംഭവം ഒട്ടും പ്രതീക്ഷിക്കാതെ നടന്നതാണെന്ന് രഞ്ജിത്ത് കുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ആളുകള്‍ പോലീസിന് നേരെ പഴിചാരിയ സാഹചര്യമാണ് നിലവിലുളളത്.

എന്നാല്‍ വീഡിയോ ഇറങ്ങിയ ശേഷം അത് പ്രോത്സാഹനമായി മാറിയതില്‍ വളരെയേറെ സന്തോഷിക്കുന്നുവെന്നും,അതോടൊപ്പം ഗതാഗത കുരുക്കില്‍ നിന്നും ആംബുലന്‍സിനെ കടത്തി വിടാന്‍ അഞ്ഞൂറ് മീറ്ററില്‍ അധികം ഓടേണ്ടി വന്നെന്നും വീഡിയോ പ്രചരിച്ചത് ദിവസങ്ങള്‍ക്ക് ശേഷമാണ് അറിഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.നിര്‍മ്മാതാവ് നൗഷാദ് ആലത്തൂര്‍,മറിയാമ്മ ടീച്ചര്‍,ചന്ദ്രലേഖ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement