ads

banner

Wednesday, 2 January 2019

author photo

കൊച്ചി : ശബരിമല യുവതി പ്രവേശനത്തെ തുടര്‍ന്ന് കൊച്ചിയിലും പലയിടങ്ങളിലും സംഘര്‍ഷവും പ്രതിഷേധവും നടന്നു.അതോടൊപ്പം വിവിധ സ്ഥലങ്ങളില്‍ റോഡ് ഉപരോധവും ഗതാഗതം തടയലും നടന്നു. ഇടപ്പള്ളി, കച്ചേരിപ്പടി എന്നിവിടങ്ങളിലും ഏറെ നേരം ഗതാഗതം തടസപ്പെട്ടിരുന്നു. പ്രധാനമായും ഇടപ്പള്ളി ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടഞ്ഞ് പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

കൂടാതെ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു.പിന്നീട് പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്.  ചിലയിടത്തേക്കുളള ബസുകളും ഇടയ്ക്ക് വച്ച് നിര്‍ത്തുകയുണ്ടായി.നഗരത്തിലെ പലയിടങ്ങളിലും പൊലീസ് തമ്പടിച്ചിട്ടുണ്ട്.പ്രധാനമായും ഇടപ്പള്ളി, പള്ളിമുക്ക്,ദേശാഭിമാനി,കലൂര്‍,ഡിസിസി ഓഫീസ് തുടങ്ങീ വിവിധ ഏരിയകളിലാണ് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പൊലീസ് വിന്യസിച്ചിരിക്കുന്നത്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement