കൊച്ചി: മുനമ്ബം മനുഷ്യകടത്ത് കേസുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രവി സനൂപിനെ കൊച്ചിയിലെത്തിച്ചു. രാത്രി 12 അരയ്ക്കുള്ള വിമാനത്തിലാണ് ഇയാളെ നെടുമ്ബാശേരിയിലെത്തിച്ചത്.
അംബേദകര്‍ നഗര്‍ കോളനിയില്‍ താമസിക്കുന്ന തമിഴ് വംശജനായ രവി സനൂപ് രാജയെ ഇന്നലെയാണ് പിടികൂടിയത്. മുനമ്ബത്ത് നിന്ന് യാത്ര തിരിക്കാന് കഴിയാതെ തിരിച്ചെത്തിയതായിരുന്നു രവി. ഇയാളെ ഇന്ന് ചോദ്യം ചെയ്യും.
കേരള പൊലീസിന് പുറമെ മനുഷ്യക്കടത്തിന്റെ വിവരങ്ങള്‍ തേടി ഐ ബിയും തമിഴ്‌നാട് പൊലീസിന്റെ ക്യൂ ബ്രാഞ്ചും രംഗത്തുണ്ട്. രാജ്യാന്തര അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്ത ശേഷം മാത്രം അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് പൊലീസ് ഉദ്ദേശിക്കുന്നത്.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon