ads

banner

Tuesday, 22 January 2019

author photo

ന്യൂഡല്‍ഹി: എം. നാഗേശ്വരറാവുവിനെ സി.ബി.ഐ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരെയുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി പിന്‍മാറി. വ്യാഴാഴ‌്ച പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള ഉന്നതതല സമിതിയില്‍ താന്‍ പങ്കെടുക്കുന്നതിനാല്‍ ഹര്‍ജി കേള്‍ക്കുന്നതില്‍നിന്ന‌് പിന്മാറുകയാണെന്ന‌് അദ്ദേഹം വിശദീകരിച്ചു. ഈ ഹര്‍ജി ജസ്റ്റിസ് എ.കെ. സിക്രി അദ്ധ്യക്ഷനായ ബെഞ്ച് വ്യാഴാഴ്ച പരിഗണിക്കും. ഹര്‍ജിക്കാരായ എന്‍ജിഒ കോമണ്‍കോസ‌്, വിവരാവകാശ പ്രവര്‍ത്തക അഞ‌്ജലിഭരദ്വാജ‌് എന്നിവരുടെ അഭിഭാഷകര്‍ തിങ്കളാഴ‌്ച വിഷയത്തിലേക്ക‌് കടക്കുന്നതിനുമുമ്ബ‌് ചീഫ‌് ജസ‌്റ്റിസ‌് ഇക്കാര്യം അറിയിച്ചു. 

സിബിഐ ഡയറക്ടര്‍ അലോക‌്‌വര്‍മയെ മാറ്റാന്‍ തീരുമാനിച്ച ഉന്നതതല സമിതിയില്‍നിന്ന‌ും ചീഫ‌്ജസ‌്റ്റിസ‌് പിന്മാറിയിരുന്നു. അലോക‌്‌വര്‍മയെ നീക്കിയ സര്‍ക്കാര്‍ ഉത്തരവ‌് റദ്ദാക്കിയത‌് ചീഫ‌്ജസ‌്റ്റിസിന്റെ ബെഞ്ചായിരുന്നു. ഈ കാരണം ചൂണ്ടിക്കാണിച്ചാണ‌് ഉന്നതതല സമിതിയില്‍നിന്ന‌് അദ്ദേഹം പിന്മാറിയത‌്. പകരം മുതിര്‍ന്ന ജഡ‌്ജിയായ ജസ്റ്റിസ‌് എ കെ സിക്രിയെ ശുപാര്‍ശ ചെയ‌്തു. ഇദ്ദേഹമടങ്ങിയ സമിതി 2:1 ഭൂരിപക്ഷത്തില്‍ അലോക‌്‌വര്‍മയെ നീക്കുകയും ചെയ‌്തു.

അലോക് വര്‍മ്മയെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതിനെ തുടര്‍ന്ന് നാഗേശ്വരറാവുവിനെ വീണ്ടും ഇടക്കാല ഡയറക്ടറായി നിയമിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ച്‌ കോമണ്‍കോസ് എന്‍.ജി.ഒയാണ് ഹര്‍ജി നല്‍കിയത്. ഇന്നലെ ഹര്‍ജി പരിഗണനയ്ക്ക് വന്നപ്പോഴാണ് ചീഫ് ജസ്റ്റിസ് പിന്മാറുന്നതായി അറിയിച്ചത്. സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത് പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ ഉന്നതാധികാരസമിതിയാണ്. ജനുവരി 24ന് ഈ സമിതി യോഗം ചേരുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement