നേപ്പിയര്‍: ഇന്ത്യയ്ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് ബാറ്റിങ് തകര്‍ച്ച.133 റണ്‍സെടുക്കുമ്പോഴേയ്ക്കും ന്യൂസിലാന്‍ഡിന് ആറു വിക്കറ്റ് നഷ്ടമായി. അര്‍ധസെഞ്ചുറിയോടെ ക്രീസില്‍ തുടരുന്ന നായകന്‍ കെയ്ന്‍ വില്യംസന്‍ ഒഴികെയുള്ള താരങ്ങള്‍ക്ക് മികവു കാട്ടാനായില്ല. 30 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ് ആതിഥേയര്‍. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍ 58 റണ്‍സോടെയും ഡഗ് ബ്രേസ്വെല്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍.
മാര്‍ട്ടിന്‍ ഗപ്റ്റില്‍ (ഒന്‍പതു പന്തില്‍ അഞ്ച്), കോളിന്‍ മണ്‍റോ (ഒന്‍പതു പന്തില്‍ എട്ട്), റോസ് ടെയ്ലര്‍ (41 പന്തില്‍ 24),ടോം ലാഥം (10 പന്തില്‍ 11), ഹെന്റി നിക്കോള്‍സ് (17 പന്തില്‍ 12), മിച്ചല്‍ സാന്റ്നര്‍ (21 പന്തില്‍ 14) എന്നിവരാണ് പുറത്തായത്. മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമി, രണ്ടു വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചാഹല്‍ എന്നിവരാണ് ഇന്ത്യയ്ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. കേദാര്‍ ജാദവിനാണ് ഒരു വിക്കറ്റ്. കിവീസിനെതിരെ രണ്ട് വിക്കറ്റുകള്‍ കൂടി നേടിയതോടെ ഏകദിനത്തില്‍ ഷമി 100 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കി.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon