ads

banner

Monday, 14 January 2019

author photo

കൊല്ലം: ആലപ്പാട് കരിമണൽ ഖനനപ്രദേശം ഇന്ന് കോൺഗ്രസ് നേതാക്കൾ സന്ദർശിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, വി എം സുധീരൻ തുടങ്ങിയവരാണ് ആലപ്പാട് എത്തുന്നത്. ഖനനം നിര്‍ത്തിവച്ച്‌ സമരക്കാരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

എന്നാല്‍ ഖനനം നിർത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്. ഖനനം നിർത്തിവയ്ക്കാതെ ചർച്ചയ്ക്കില്ലെന്ന് സമരസമിതിയും വ്യക്തമാക്കിയിട്ടുണ്ട്. സമരം ഇന്ന് 75-ാം ദിവസത്തിലേക്ക് കടന്നു.

കരിമണല്‍ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന ജനകീയ സമരങ്ങളെ പരിഹസിച്ച മന്ത്രി ഇ പി ജയരാജനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ രംഗത്തെത്തി. മന്ത്രി സമരത്തെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കി പരിഹാരം കാണുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഖനന വിരുദ്ധ സമരത്തില്‍ ന്യായമുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും അഭിപ്രായപ്പെട്ടു. സമരക്കാര്‍ പറയുന്നത് അപ്പാടെ തള്ളിക്കളയാന്‍ പറ്റില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ ഖനനം നിര്‍ത്തി വയ്ക്കില്ലെന്നാണ് വ്യവസായമന്ത്രിയുടെ നിലപാട്.

എന്നാല്‍ ജനകീയ സമരത്തിന് അനുകൂലമായ നിലപാടാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയും കരുനാഗപ്പള്ളി എംഎല്‍എ എം രാമചന്ദ്രനും എടുത്തത്. സര്‍ക്കാര്‍ നിലപാട് തള്ളി സി പി ഐയും രംഗത്തെത്തിയിട്ടുണ്ട്.  ആലപ്പാട്‌ വിഷയം സർക്കാർ ചർച്ച ചെയ്ത് ന്യായമായ പരിഹാരം കാണണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. സമരം ഇന്ന് 75-ാം ദിവസത്തിലേക്ക് കടക്കുകയാണ്.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement