ads

banner

Sunday 14 April 2019

author photo

കൊല്ലം: ശബരിമലയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ തെറ്റ്ധരിപ്പിക്കുകയാണ് ചെയ്തതെന്ന് പിണറായി വിജയന്‍.കൊല്ലത്ത് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാരിന്റേത് എന്നും ശബരിമലയെ സംരക്ഷിക്കുന്ന നിലപാടാണ്  സംഘപരിവാര്‍ തെറ്റിദ്ധാരണ പരത്തുമ്പോള്‍ വലിയ പ്രാധാന്യത്തോടെ ശബരിമലയെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല നാടിന്റെയും രാജ്യത്തിന്റെയും പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണെന്നും ശബരിമല ഉത്സവം തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമം തകര്‍ന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയില്‍ എത്തിയ തീര്‍ത്ഥാടകരെല്ലാം ശരിയായ രീതിയില്‍ ദര്‍ശനം നടത്തി. ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ സാര്‍ക്കാരിന് സാധിച്ചെന്നും പൊളിഞ്ഞത് സംഘ പരിവാര്‍ അജണ്ടയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് ബി.ജെ.പിയുടെ സ്വരമാണ്. മതനിരപേക്ഷത സംരക്ഷിക്കേണ്ടതിനു പകരം വര്‍ഗീയതയുമായി സമരസപ്പെടുകയാണ്. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ ഒരേ പോലെയാണ് സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement