ads

banner

Sunday, 14 April 2019

author photo

പാലക്കാട്: കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ടുപേര്‍ മരിച്ചു. മയിലാട്ട് കുന്ന് സുരേന്ദ്രന്‍, കരിമ്പനക്കല്‍ സുരേഷ് എന്നിവരാണ് മരിച്ചത്.സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സുരേഷിന്റെ വീട്ടുവളപ്പിലെ വെള്ളമില്ലാത്ത കിണറ്റില്‍ വീണ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് നാടിനെ നടക്കിയ ദുരന്തമുണ്ടായത്. ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസം മുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു. സുരേഷിനെ രക്ഷിക്കനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറ്റിലിറങ്ങിയത്. ശ്വാസം കിട്ടാതെ ഇവരും ബോധരഹിതരായി കുഴഞ്ഞുവീണു. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മൂന്ന് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും സുരേഷും, സുരേന്ദ്രനും മരിച്ചിരുന്നു. ഗുരുതര പരിക്കേറ്റ കൃഷ്ണന്‍കുട്ടിയെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

Next article Next Post
Previous article Previous Post

Advertisement