ads

banner

Monday, 28 January 2019

author photo

കോൺഗ്രസ് അധികാരത്തിലെത്തിയാൽ എല്ലാവർക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. തൊഴിലുറപ്പ് പദ്ധതിയുടെ മാതൃകയിലാകും പദ്ധതി നടപ്പാക്കുകയെന്നും ഛത്തീസ്ഗഡിലെ കിസാൻ റാലിയിൽ പങ്കെടുക്കവെ രാഹുൽ ജനങ്ങളെ അഭിസംബോധന ചെയ്‌ത്‌ പറഞ്ഞു. 

പട്ടിണി ഇല്ലാതാക്കാനുള്ള ചരിത്രപരമായ നീക്കമാണിത്. മിനിമം വരുമാനം സാധാരണക്കാരുടെ ബാങ്ക് അക്കൗണ്ടിൽ ഉറപ്പാക്കും. ഇതോടെ രാജ്യത്തെ പട്ടിണിയും ദാരിദ്ര്യവും തുടച്ചു നീക്കപ്പെടും. ലോകത്തിൽ തന്നെ സമാന പദ്ധതി ആരും നടപ്പാക്കിയിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. 

രാജ്യത്തെ യുവാക്കൾക്കെല്ലാം ജോലി നൽകുമെന്ന വാഗ്ദാനവുമായാണ് മോദി അധികാരത്തിലേറിയത്. എന്നാൽ, വാഗ്ദാനം നടപ്പിലാക്കുന്നതിൽ മോദി സർക്കാർ പരാജയപ്പെട്ടു. അതേസമയം, നിരവധി പേർ തൊഴിൽ രഹിതരാവുകയും ചെയ്‌തു. നിരവധി കച്ചവട സ്ഥാപനങ്ങളും പൂട്ടുകയും ചെയ്‌തു. പട്ടിണിമൂലം കർഷക മരണങ്ങളും ആത്മഹത്യയും വർധിക്കുകയും ചെയ്‌തു. 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement