ads

banner

Sunday, 3 February 2019

author photo

മോസ്‌കോ: മയക്കുമരുന്ന് കുത്തിവച്ച ശേഷം സഹപാഠിയെ കഷ്ണങ്ങളാക്കി മുറിച്ച് ചോരകുടിച്ച കേസില്‍ പത്തുവര്‍ഷം മനോരോഗ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞ യുവാവ് വ്യാജസര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി ഡോക്ടറായി ജോലി ചെയ്തുവരവെ പിടിയിലായി. റഷ്യയിലാണ് സംഭവം. ഷെലിയാബിന്‍സ്‌കിലെ ഉരല്‍സ് നഗരത്തിലെ ആശുപത്രിയില്‍ നിന്നാണ് 36കാരനായ ബോറിസ് കോണ്ടാര്‍ഷിന്‍ എന്നയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം നവംബറില്‍ ആയിരുന്നു ബോറിസ് ആശുപത്രിയില്‍ ജോലിക്കു കയറിയത്.

 

1998ലായിരുന്നു ബോറിസ് 16ാം വയസ്സില്‍ തന്റെ സഹപാഠിയെ മയക്കുമരുന്ന് കുത്തിവച്ച ശേഷം കഷ്ണങ്ങളാക്കി മുറിക്കുകയും തുടര്‍ന്ന് ചോര കുടിക്കുകയും ചെയ്തത്. ചോരകുടിയനായ താനൊരു രക്തരക്ഷസ് ആണെന്നായിരുന്നു ബോറിസിന്റെ വിശ്വാസം. സംഭവത്തില്‍ അറസ്റ്റിലായ ബോറിസിന്റെ മനോനില ശരിയല്ലെന്ന് കോടതിക്കു ബോധ്യപ്പെടുകയും തുടര്‍ന്ന് മനോരോഗ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു. പത്തുവര്‍ഷം ഇവിടെ ചികില്‍സ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ മോചിപ്പിക്കുകയും ചെയ്തുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

അതേസമയം ബോറിസിന്റെ സഹോദരി ഡോക്ടറാണ്. ബോറിസ് ജോലിയില്‍ പ്രവേശിച്ച കാര്യം തനിക്കോ അമ്മയ്‌ക്കോ അറിയില്ലായിരുന്നുവെന്ന് ഇവര്‍ പ്രതികരിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രമേ ഉള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement