ബെംഗുളൂരു: പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എസ്ഐ കയ്യേറ്റം ചെയ്ത സംഭവത്തില്‍ 71 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. സംഭവം ഏറെ വിവാദമായിരുന്നു. ബെംഗളൂരു കുമാര സ്വാമി ലേഔട്ട് സ്റ്റേഷനിലാണ് സംഭവം. ആരോപണ വിധേയരായ 78 പേരില്‍ 71 പേര്‍ക്കെതിരെയാണ് നടപടി. ചേരിതിരിഞ്ഞ് പോരടിക്കുന്നതായി ആരോപണം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് കൂട്ട സ്ഥലം മാറ്റം ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞ മാസം 20ന് നടന്ന സംഭവത്തിനെ തുടര്‍ന്നാണ് ഈ നടപടി. വസ്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പരാതി നല്‍കാനെത്തിയ വീട്ടമ്മയെ എഎസ്ഐ രേണുകയ്യ ഉള്‍പ്പെടെ 3 പോലീസുകാര്‍ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ മൂന്ന് എഎസ്ഐമാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതിനുതൊട്ടു പിന്നാലെയാണ് ഈ നടപടി. സ്റ്റേഷനില്‍ ഗ്രൂപ്പ് തിരിഞ്ഞുള്ള പേരിന്റെ ഭാഗമായാണ് വീഡിയോ പകര്‍ത്തിയതും പ്രചരിപ്പിച്ചതും.
This post have 0 komentar
EmoticonEmoticon