മുബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുന്‍ ബാറ്റ്സ്മാന്‍ ജേക്കബ് മാര്‍ട്ടിന്‍ ഗുരുതരാവസ്ഥയില്‍. ഡിസംബര്‍ 28നുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാര്‍ട്ടിന്‍ വഡോദരയിലെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ശ്വാസകോശത്തിനും കരളിനുമേറ്റ പരിക്കാണ് താരത്തിന്റെ ജീവന് ഭീഷണിയാവുന്നത്.
ചികില്‍സാ ചെലവനായി പണം സ്വരൂപിക്കാനുള്ള നെട്ടോട്ടത്തിലാണ് മാര്‍ട്ടിന്റെ കുടുംബം. വിരമിച്ച ശേഷം കോച്ചായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം.

This post have 0 komentar
EmoticonEmoticon