മെല്‍ബണ്‍: ഇന്നത്തെ വിജയത്തോടുകൂടി ചരിത്രത്തിലാദ്യമായി ഓസീസ് മണ്ണില്‍ ഇന്ത്യ ഏകദി്‌ന പരമ്പര സ്വന്തമാക്കി. ആതിഥേയരെ ഏഴു വിക്കറ്റിനു തോല്‍പ്പിച്ചാണ് ഇന്ത്യ ഈ ചരിത്ര വിജയം നേടിയത്. ഓസ്ട്രേലിയ ഉയര്‍ത്തിയ 231 റണ്‍സ് വിജയലക്ഷ്യം ഏഴു വിക്കറ്റ് ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. നാലു പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ഇന്ത്യന്‍ വിജയം. ഇതോടെ മൂന്നു ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി.
87 റണ്‍സെടുത്ത ധോനിയും 61 റണ്‍സെടുത്ത കേദാര്‍ ജാദവും ചേര്‍ന്നാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ധോണിയുടെ ഫിനിഷര്‍ റോള്‍ വീണ്ടും ജയം കാണുകയായിരുന്നു. പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ചുറി കണ്ടെത്തിയ ധോനി 114 പന്തില്‍ നിന്ന് 87 റണ്‍സെടുത്തു. ധോനിയുടെ 70-ാം അര്‍ധ സെഞ്ചുറിയാണിത്. ഇതോടെ ടെസ്റ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും ഇന്ത്യ സ്വന്തമാക്കി.
This post have 0 komentar
EmoticonEmoticon