ads

banner

Friday, 18 January 2019

author photo

ആലപ്പുഴ:എടത്വായിലെ വസ്ത്ര സ്ഥാപനത്തിലെ അക്രമവും കവർച്ചയും സംബന്ധിച്ച് ഉചിതമായ നടപടി പോലീസ് സ്വീകരിക്കാതെ വ്യാജരേഖകൾ ചമച്ച് പ്രതിയെ സഹായിക്കുവാൻ ശ്രമിക്കുന്നതിന്റെ തെളിവുകളുമായി സ്ഥാപന ഉടമ.

 പ്രതിക്കെതിരെ പോലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ഉടമ ഡിജിപി ക്ക് പരാതി നൽകി. ജൂൺ 23 ന് തലവടി വാലയിൽ ബെറാഖാ ഭവനിൽ ജോൺസൺ വി.ഇടിക്കുളയുടെ എടത്വ ടൗണിലെ വസ്ത്ര കടയ്ക്കു നേരെയാണ് തലവടി, വാലയിൽ വി.സി ചാണ്ടി എന്നയാൾ ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഉടമയ്ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. കടയിൽ ഒപ്പം ഉണ്ടായിരുന്ന മകനെയും, ജീവനക്കാരിയെയും  ആക്രമിക്കുകയും ചെയ്തിരുന്നു.

കേസുകളിലെ പ്രതിയെ   സംരംക്ഷിക്കുന്നതിന് വേണ്ടി പോലീസ് ഹൈക്കോടതിയിൽ നല്കിയ സത്യവാങ്ങ്മൂലം വാസ്തവ വിരുദ്ധമായതിനാൽ  ജോൺസൺ വി. ഇടിക്കുള ഗവർണർക്ക്  സമർപ്പിച്ച ഹർജിയിന്മേൽ അടിയന്തിര നടപടി സ്വീകരിച്ച് കക്ഷിക്ക് നേരിട്ട് മറുപടി കൊടുക്കുവാൻ ഗവർണർ സർക്കാരിന് നിർദ്ദേശം നല്കി. 

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നടന്ന അക്രമവും തുടർന്ന് നടന്ന കവർച്ചയും ആയി  ബന്ധപെട്ട്   കേസുകൾ രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലാഞ്ഞതിനെ തുടർന്ന് വാദിയായ ജോൺസൺ വി. ഇടിക്കുള ഹൈക്കോടതിയിൽ ഹർജി  നല്കിയിരുന്നു. ഈ കേസിൽ ആണ് വാസ്തവ വിരുദ്ധമായ സത്യവാങ്ങ്മൂലം പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

അക്രമത്തിൽ പരിക്കേറ്റ് ഡോ.ജോൺസൺ വി. ഇടിക്കുള മെഡിക്കൽ കോളജ് ആശുപത്രിയിൽ  അഡ്മിറ്റ് ആയിരുന്ന സമയം പോലീസ് മൊഴി എടുത്തതു ഒഴികെ ഒരു തവണ പോലും പരാതിക്കാരെ വിളിക്കുകയോ അന്വേഷണത്തിന്റെ ഭാഗമായി  സമീപിക്കുകയോ മൊഴി രേഖപെടുത്തുകയോ ചെയ്തിട്ടില്ല.

എന്നാൽ "വാദി അന്വേഷണവുമായി സഹകരിക്കുന്നില്ലയെന്ന് "സത്യാവാങ്ങ്മൂലത്തിൽ ഉൾപ്പെടുത്തിയാതായി പരാതിയിൽ പറയുന്നു. കൂടാതെ അന്വേഷണം പൂർത്തിയായെന്നും അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെന്നും നവംബർ 26 ന്  എടത്വാ പോലീസ് ഹൈക്കോടതി യിൽ സത്യാവാങ്ങ്മൂലം നൽകുകയും ചെയ്തു.നവംബർ 29 വരെ യാതൊരു വിധ അന്തിമ റിപ്പോർട്ടോ മറ്റ് ഏതെങ്കിലും നിലയിൽ ഉളള റിപ്പോർട്ടുകളോ സമർപ്പിച്ചിട്ടില്ലെന്ന് അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ നിന്നും ലഭിച്ച വിവരവകാശ രേഖ വ്യക്തമാക്കുന്നു. 

സ്ഥാപനത്തിൽ നടന്ന കവർച്ചയെ സംബന്ധിച്ച് പോലീസിൽ യഥാസമയം വിവരമറിയിച്ചിട്ടും എടത്വാ പോലീസ് നടപടി സ്വീകരിക്കാഞ്ഞതിനെ തുടർന്ന് ഡോ.ജോൺസൺ വി.ഇടിക്കുള  നല്കിയ ഹർജിയിന്മേൽ  അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കോടതി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ  എടത്വാ പോലീസിന് നിർദ്ദേശം നൽകിയിരുന്നു.ക്രൈം (892/2018 )രജിസ്റ്റർ ചെയ്തെങ്കിലും യാതൊരു വിധ നടപടിയും പോലീസ് സ്വീകരിച്ചിട്ടില്ല.അന്വേഷണ പുരോഗതി അറിയിക്കുവാൻ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാകുന്നതിന് വരെ കോടതി  ആവശ്യപെട്ടെങ്കിലും ഒടുവിൽ അവിടെയും പോലീസ് പ്രതിയെ സഹായിക്കുകയാണ് ചെയ്തത്. കേസ് കോടതിഫയലിൽ നിന്നും കുറവ് ചെയ്യുന്നതിനും 'റഫർ നോട്ടീസ് കൈപറ്റുവാൻ വാദി  വിസമ്മതിച്ചിരിക്കുന്നു 'എന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത തീയതിയായ ആഗസ്റ്റ് 9ന്  തന്നെ എടത്വാ എസ്.ഐ:കെ.ജി രതീഷ് തയ്യറാക്കിയ റഫർ  റിപ്പോർട്ട് ഡിസംബർ 7 ന്  നല്കി.എന്നാൽ നവംബർ 26 ന് ഹൈക്കോടതിയിൽ നല്കിയ സത്യവാങ്ങ്മൂലത്തിൽ  ഈ കേസ് 
രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കൊണ്ടിരിക്കുന്നു എന്ന് പുതിയതായി ചാർജ് എടുത്ത എസ്.ഐ  സിസിൽ ക്രിസ്ത്യൻ രാജ് റിപ്പോർട്ട് ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.

അക്രമത്തിന് ഇരയായ മകന്റെ പരാതിയെ തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി (CWC ) ജൂലൈ 12 നും ഓഗ്സ്റ്റ് 9 നും എടത്വാ പോലിസിൽ നിന്നും റിപ്പോർട്ട് ആവശ്യപെട്ടിട്ടും നല്കിയിട്ടില്ലെന്നും തുടർ നടപടിക്കായി ജില്ലാ പോലീസ് മേധാവിയെ  അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ മൊഴി രേഖപെടുത്തുവാൻ എടത്വാ പോലിസിനെ ചുമതലപെടുത്തിട്ടുണ്ടെന്നും നവംബർ 15ന് നല്കിയ വിവരവകാശ രേഖയിൽ നിന്നും വ്യക്തമാക്കുന്നു.എന്നാൽ നാളിത് വരെ പോലീസ് മൊഴി പോലും  രേഖപെടുത്തിയിട്ടില്ലെന്നു പരാതിയിൽ പറയുന്നു.

ഇതേ കേസിൽ നവംബർ 5ന് റിപ്പോർട്ട് സമർപ്പിക്കുവാൻ മനുഷ്യാവകാശ കമ്മീഷൻ ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് ഒക്ടോബർ 8ന് നോട്ടീസ് അയച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കാഞ്ഞതിനാൽ ഡിസംബർ 20ന് റിപ്പോർട്ടുമായി നേരിട്ട് ഹാജരാകാൻ ആലപ്പുഴ ജില്ലാ പോലിസ് മേധാവിയോട് കമ്മീഷൻ  ആവശ്യപെട്ടെങ്കിലും ഹാജരായില്ല.ഒടുവിൽ ജനുവരി 30 ന് ഹാജരാകാൻ കമ്മീഷൻ സമൻസ് അയച്ചിരിക്കുകയാണ്.

ആക്രമണ സമയത്ത്  ജീവനക്കാരിക്ക് നേരിട്ട ശാരീരിക മാനസീക പീഢനം യഥാസമയം  പോലീസിൽ അറിയിച്ചിട്ടും  യാതൊരു നടപടിയും  സ്വീകരിക്കാഞ്ഞതിനാൽ നവംബർ 15ന്  മുഖ്യമന്ത്രിക്ക് പരാതി  നല്കിയതായും പരാതിയിൽ വ്യക്തമാക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഇടപെടലിനെ തുടർന്ന്  ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഓഫിസ്  പരാതിക്കാരിയുടെ മൊഴി നവംബർ 27ന് രേഖപ്പെടുത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.

ജീവനക്കാരി സംസ്ഥാന വനിതാ കമ്മീഷനിൽ നല്കിയ പരാതി ഫയലിൽ സ്വീകരിച്ച്   റിപ്പോർട്ട് 15 ദിവസത്തിനുള്ളിൽ ഹാജരാക്കാൻ സെപ്റ്റംബർ 19 ന്  പോലീസിനോട്  ആവശ്യപെട്ടിട്ടും എടത്വാ പോലീസ് ഇതേ ദിവസം വരെ  ജീവനക്കാരിയുടെ മൊഴി രേഖപെടുത്തിയിട്ടില്ല.

ബാലാവകാശ സംരക്ഷണ കമ്മീഷന് നല്കിയ പരാതിയിൽ ജില്ലാ പോലീസ് മേധാവി സത്യവിരുദ്ധമായ റിപ്പോർട്ട് സമർപ്പിച്ചതു മൂലം കേസ് അന്വേഷണം തടസപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ വീണ്ടും വിദ്യാർത്ഥികൂടിയായ പരാതിക്കാരൻ ഉന്നത കേന്ദ്രങ്ങളിൽ പരാതി കൊടുക്കുവാൻ ഒരുങ്ങുകയാണ്.

അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്  കോടതിയിൽ പോലീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അന്തിമ റിപ്പോർട്ടിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ വ്യാജമായും കൃത്രിമമായും തയ്യാറാക്കിയിട്ടുള്ളതാണെന്നും  പരാതിക്കാരൻ  പറയുന്നു.

പഴയ ഉടമയായ പ്രതി  ജോൺസനിൽ നിന്നും ഏകദേശം 8 ലക്ഷം രൂപ വാങ്ങുകയും  കടമുറിയിലെ സ്റ്റോക്ക് ഉൾപ്പടെ  ജോൺസന് നൽകുകയായിരുന്നു.എന്നാൽ പ്രതി ജോൺസനെ ഭീഷണിപെടുത്തിയും, ആക്രമിച്ചും കടമുറി  തിരികെ നിയമാനുസൃതമല്ലാതെ  കൈക്കലാക്കാനാണ് ശ്രമം നടത്തിയത്.2018 മെയ് 31 വരെ കടമുറിയുടെ വാടക എടത്വാ പള്ളിക്ക് ജോൺസന്റെ അക്കൗണ്ടിലൂടെ അടച്ചിട്ടുള്ള  തെളിവും വാദിയുടെ പക്കൽ ഉണ്ട്.
 

http://bit.ly/2wVDrVv
your advertise here

This post have 0 komentar


EmoticonEmoticon

:)
:(
hihi
:-)
:D
=D
:-d
;(
;-(
@-)
:P
:o
:>)
(o)
:p
(p)
:-s
(m)
8-)
:-t
:-b
b-(
$-)
(y)
x-)
(k)

Advertisement