തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പുനഃപരിശോധനാ ഹര്‍ജികളടക്കം എപ്പോള്‍ പരിഗണിക്കുമെന്ന് വ്യക്തമാക്കാതെ സുപ്രീംകോടതി. തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര മെഡിക്കല്‍ അവധി കഴിഞ്ഞ് എത്തിയ ശേഷമേ പുനപരിശോധന ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന് തീരുമാനിക്കാനാകൂ എന്നാണ് വിശദീകരണം . ഈ മാസം മുപ്പത് വരെയാണ് ജസ്റ്റിസ് ഇന്ദുമല്‍ഹോത്രയുടെ അവധി.
ഫെബ്രുവരി എട്ടിന് ഹര്‍ജികള്‍ പരിഗണനക്ക് വരുമോ എന്നതും കോടതി വ്യക്തമാക്കിയില്ല. ഫെബ്രുവരി എട്ടിന് കോടതി ഹര്‍ജികള്‍ പരിഗണിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
http://bit.ly/2wVDrVv
This post have 0 komentar
EmoticonEmoticon